അമേരിക്കൻ ഐക്യനാടുകളുടെ തെക്ക്-കിഴക്കൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സംസ്ഥാനമാണ് ഫ്ലോറിഡ. ഈ സംസ്ഥാനത്തിൻറെ പടിഞ്ഞാറ് മെക്സിക്കൻ ഉൾക്കടൽ അതിരായി വരുന്നു. വടക്ക് അലബാമ, ജോർജിയ എന്നിവയാണ് അയൽ …
അമേരിക്കൻ ഐക്യനാടുകളുടെ തെക്ക്-കിഴക്കൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സംസ്ഥാനമാണ് ഫ്ലോറിഡ. ഈ സംസ്ഥാനത്തിൻറെ പടിഞ്ഞാറ് മെക്സിക്കൻ ഉൾക്കടൽ അതിരായി വരുന്നു. വടക്ക് അലബാമ, ജോർജിയ എന്നിവയാണ് അയൽ സംസ്ഥാനങ്ങൾ. അറ്റ്ലാൻറിക് സമുദ്രം സംസ്ഥാനത്തിൻറെ കിഴക്കൻ അതിരും തെക്കു വശത്തായി ഫ്ലോറിഡ കടലിടുക്കും ക്യൂബയും അതിരുകളാണ്. സംസ്ഥാനത്തെ ഏറ്റവും ജനസംഖ്യയുള്ള മുനിസിപ്പാലിറ്റിയാണ് ജാക്ക്സൺവില്ലെ. അതോടൊപ്പം പ്രാദേശിക വലിപ്പത്തിൽ ഐക്യനാടുകളിലാകമാനമായി ഏറ്റവും വലിയ നഗരവുമാണിത്. മെക്സിക്കോ ഉൾക്കടൽ, അറ്റ്ലാന്റിക് സമുദ്രം, ഫ്ലോറിഡ കടലിടുക്ക് എന്നിവയ്ക്കിടയിലായി സ്ഥിതിചെയ്യുന്ന ഈ ഉപദ്വീപിൽ, അമേരിക്കൻ ഐക്യനാടുകളിലാകമാനമായി ഏകദേശം 1,350 മൈൽ നീളത്തിൽ ഏറ്റവും നീളമേറിയ കടൽത്തീരം കാണപ്പെടുന്നു. മെക്സിക്കോ ഉൾക്കടലും അറ്റ്ലാന്റിക് സമുദ്രവും അതിരുകളായി വരുന്ന ഐക്യനാടുകളിലെ ഏക സംസ്ഥാനവും ഇതാണ്. സംസ്ഥാനത്തിൻറെ ഭൂരിഭാഗവും സമുദ്രനിരപ്പിന് സമാന്തരമോ അതിനടുത്തോ തന്നെയാണെങ്കിലും അവ എക്കൽ മണ്ണ് നിറഞ്ഞതാണ്. അമേരിക്കൻ ചീങ്കണ്ണി, അമേരിക്കൻ മുതല, ഫ്ലോറിഡ പുള്ളിപ്പുലി, കടൽപ്പശു എന്നിവയെ സംസ്ഥാനത്തിൻറെ തെക്കൻഭാഗത്തുള്ള എവർഗ്ലേഡ്സ് ദേശീയോദ്യാനത്തിൽ കാണുവാൻ സാധിക്കുന്നു. 27-ആം സംസ്ഥാനമായാണ് ഫ്ലോറിഡ യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ …
ഔദ്യോഗികഭാഷകൾ: English
സംസാരഭാഷകൾ: Predominantly English; Spanish is spoken by a sizable minority