പേരു സൂചിപ്പിക്കുമ്പോലെ ഇന്ത്യയുടെ ഒത്ത നടുക്കുള്ള സംസ്ഥാനമാണു മധ്യപ്രദേശ്. 2000 നവംബർ 1-ന് ഛത്തീസ്‌ഗഢ് സംസ്ഥാനം രൂപവത്കരിക്കുന്നതുവരെ മധ്യപ്രദേശായിരുന്നു ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം. ഇപ്…പേരു സൂചിപ്പിക്കുമ്പോലെ ഇന്ത്യയുടെ ഒത്ത നടുക്കുള്ള സംസ്ഥാനമാണു മധ്യപ്രദേശ്. 2000 നവംബർ 1-ന് ഛത്തീസ്‌ഗഢ് സംസ്ഥാനം രൂപവത്കരിക്കുന്നതുവരെ മധ്യപ്രദേശായിരുന്നു ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം. ഇപ്പോൾ രാജസ്ഥാനു പിന്നിൽ രണ്ടാമതാണു സ്ഥാനം. ഉത്തർപ്രദേശ്, ഛത്തീസ്‌ഗഢ്, ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നിവയാണ് അയൽ സംസ്ഥാനങ്ങൾ. തലസ്ഥാനം ഭോപ്പാൽ. ഇൻഡോർ, ഗ്വാളിയോർ, ജബൽപൂർ തുടങ്ങിയവയാണ് മറ്റ് പ്രധാന നഗരങ്ങൾ.